നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ ‘മെറിറ്റ് ഈവനിംഗ്’ സംഘടിപ്പിച്ചു

On: July 8, 2025 8:24 PM
Follow Us:
പരസ്യം

പേരാമ്പ്ര:വിദ്യാർത്ഥികളിൽ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ആ ചുമതല നിർവ്വഹിക്കാൻ അധ്യാപകർ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.

നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അധ്യയന വർഷം വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ദീർഘകാലം ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കമലാദേവി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിൻ്റെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

സ്കൂൾ മാനേജർ എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. (ഡോ.)ടി മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി.
കമലാദേവി ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, വാർഡ് മെമ്പർ കെ.മധു കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് കെ.പി റസാഖ്, ടി എ .അബ്ദുൾ സലാം , ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.കെ. മുജീബ്, വി.എം അഷറഫ് എന്നിവർപ്രതിഭകളെ പരിചയപ്പെടുത്തി . പ്രിൻസിപ്പൽ കെ. സമീർ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.കെ റാബിയ നന്ദിയും രേഖപ്പെടുത്തി

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!