നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി

On: July 15, 2025 2:51 PM
Follow Us:
പരസ്യം

സനാ: യമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ത്യൻ ശ്രമങ്ങൾ ഫലം കണ്ടെന്ന് കേന്ദ്രം അറിയിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞിരുന്നു. യമനിലെ പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികള്‍ നടത്തുന്ന ചർച്ച ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. തലാലിന്റെ സ്വദേശമായ ഉത്തര യമനിലെ ദമാറിലാണ് ചർച്ച.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!