ചെങ്ങോട്ട്കാവിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

On: July 28, 2025 3:51 PM
Follow Us:
പരസ്യം

കൊയിലാണ്ടി.. ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 6പേർക്ക് കടിയേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി അർണ്ണവ് , ചെങ്ങോട്ടു കാവ് മുതിര കണ്ടത്തിൽ സുരേഷ്ബാബു, കൊളപ്പുറത്ത് രേഖ തുടങ്ങിയവർക്കാണ് കടിയേറ്റത്.അർണ്ണവ് തിരുവങ്ങൂർ സ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂളിലെക്ക് പോകുമ്പോഴാണ് കടിയേറ്റത് മുഖത്താണ് പരുക്ക് സുരേഷ് ബാബുവിന് ചെങ്ങോട്ടു കാവിലെ കടയിൽ നിന്നും പണി സാധനങ്ങൾ എടുക്കുമ്പോഴാണ് കടിയേറ്റത്. രേഖയ്ക്ക് സ്കൂട്ടർ നിർത്തുന്നതിനിടയിലാണ് കടിയേറ്റത് . മേലൂർ ഇല്ലത്ത് മീത്തൽ പത്മിനി അമ്മ, ചെങ്ങോട്ടുകാവ് സ്വദേശി ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു എന്നിവർക്കും കടിയേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!