വർക്കലയിൽ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

On: November 2, 2025 11:42 PM
Follow Us:
പരസ്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ടു. സംഭവത്തിൽ പ്രതി സുരേഷി(43)നെ പൊലീസ് പിടികൂടി. ഇന്ന് രാത്രി 8.45നാണ് സംഭവം.

കേരള എക്‌സ്പ്രസ് ട്രെയിനിലെ ജനറൽ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. സഹയാത്രികർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനിലാണ് സംഭവം.

കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ തള്ളിയിടുകയായിരുന്നുവത്രെ. പ്രതി മദ്യപിച്ചിരുന്നു.

ട്രെയിനില്‍ നിന്ന്‌ വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ആലുവയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!