കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാല യം കീഴരിയൂർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരുടെ വീട്ടിൽ ഫലവൃക്ഷ തൈ നടുന്ന പദ്ധതി ആരംഭിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്ധ്യ കുനിയിൽ ദീർഘകാലം വള്ളത്തോൾ ഗ്രന്ഥാലയം ഭരണ സമിതി അംഗവും വനിത വിഭാഗം കൺവീനറുമായിരുന്ന സീതാലക്ഷമിയുടെ വീട്ടുപറമ്പിൽ ഫല വ്യക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനായ കരിയറ്റിയിൽ നാരായണൻ നാരായണൻ നായരുടെ വീട്ടിൽ ബിജില എരേമ്മൻ കണ്ടിയും ഡെലീഷ് മാസ്റ്ററുടെ വീട്ടിൽ ദീപ്തി നമ്പ്രോട്ടിലും പദ്ധതിയുടെ ഭാഗമായി തൈനട്ടു. ഗ്രന്ഥശാല പ്രസിഡൻ്റ് സി. എം വിനോദ് ,വൈസ് പ്രസിഡൻ്റ് വി.പി സദാനന്ദൻ മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി ടി. പി അബു മാസ്റ്റർ ഭരണസമിതി അംഗങ്ങളായ ഐശ്രീനിവാസൻ മാസ്റ്റർ, ടി. പി , സി.കെ ബാലകൃഷ്ണൻ, ലൈബ്രേറിയൻ സഫീറ വി.കെ സീതാലക്ഷ്മി, നാരായണൻ നായർ, ദാക്ഷായണി ടീച്ചർ വിജിതഹിൽവ്യൂ എന്നിവർ പങ്കെടുത്തു














