കീഴരിയൂർ :പി ലീല കോണിൽ മീത്തൽ (70) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻകൊയിലാണ്ടി ഏരിയാ പ്രസിഡണ്ട്, സി.പി ഐ എം കീഴരിയൂർ മുൻ ലോക്കൽ കമ്മറ്റി അംഗം,കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മുൻവൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ് പരേതനായ കോണിൽ മീത്തൽ നാരായണൻ ( സി.പി.ഐ.എം മുൻ ലോക്കൽ കമ്മറ്റി അംഗം). മക്കൾ സതീശൻ ,സജിത. മരുമക്കൾ ലിസ്‌ന ( കല്ലോട് ),കൃഷ്ണൻ ( പാലക്കാട് ). സഹോദരങ്ങൾ പരേതരായ പറമ്പിൽ ബാലൻ,ദാമോദരൻ. സംസ്കാരം നാളെ വെള്ളി രാവിലെ 10 മണി.