KSRTC ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര -കീഴരിയൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രകടനവും അനുമോദന യോഗവും സംഘടിപ്പിച്ചു

On: June 15, 2026 4:53 PM
Follow Us:
പരസ്യം

KSRTC ബസ്സുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമെന്ന വാഗ്ദാനം നടപ്പിലാക്കിയ യു.ഡി.എഫ് സർക്കാറിന് അഭിവാദ്യം പ്രഖ്യാപിച്ച് കീഴരിയൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും അനുമോദന യോഗവും സംഘടിപ്പിച്ചു. അനുമോദന യോഗത്തിന് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലോചന സിറ്റാഡൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സ്വപ്ന നന്ദകുമാർ ടി, ജലജ കുറുമയിൽ , പഞ്ചായത്ത് മെമ്പർമാരായ പാറക്കീൽ അശോകൻ , ടി.ടി രാമചന്ദ്രൻ ,യു ഡി .എഫ് കൺവീനർ ഒ.കെ. കുമാരൻ സംസാരിച്ചു. പ്രകടനത്തിന് മഹിളാ കോൺഗ്രസ് ഭാരവാഹിളായ ഷെല്ലി രമേശൻ , സുധ കെ.എം, രമണി സി ടി , വസന്ത വന്ദനം, ബെൽമ നമ്പാളുകണ്ടി, സൗമിനി സി, ജലജ ടി.ടി, വിജി പഞ്ഞാട്ട് , റീന, രതി എൻ.കെ ,ഹൈറുനീസ, സുധ സ്വപ്ന നിവാസ് , സിമി കെ എന്നിവർ നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!