കൊയിലാണ്ടി- പുളിയഞ്ചേരി സ്വദേശി വ മുണ്ടാടികുനി ലിനീഷ് (44) രാജസ്ഥാനിൽ വെച്ച് ട്രയിനിൽ നിന്ന് വീണ് മരണപ്പെട്ടു

On: July 13, 2026 12:11 PM
Follow Us:
പരസ്യം

കൊയിലാണ്ടി- പുളിയഞ്ചേരി സ്വദേശി രാജസ്ഥാനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ് മരണപ്പെട്ടത്. .പെയിന്റിങ് തൊഴിലാളിയായ ലിനീഷ് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയിലാണ് ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എം.ഡി.എം (MDM) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.ലിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!