കൊയിലാണ്ടി പയ്യോളി പ്രദേശങ്ങളിലെ തീരത്തു നിന്ന് നോക്കുമ്പോൾ പുതിയ ഒരു നിർമ്മിതി കാണാം. പലരോട് അന്വേഷിച്ചപ്പോഴും വ്യക്തമ ായ ഉത്തരം കിട്ടിയിരുന്നില്ല. കടലൂർ ലൈറ്റ് ഹൗസിന് സമീപം ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപിച്ചിരിക്കുന്ന തീരദേശ നീരിക്ഷണ റഡാർ സംവിധാനമാണിത് റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ കടലിലെ കപ്പലുകളുടെയും ബോട്ടുകളുടെയും നീക്കങ്ങൾ ഇത് 24 മണിക്കൂറും കൃത്യമായി നീരിക്ഷിക്കുന്നു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കടലിൽ അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളെ വേഗത്തിൽ കണ്ടെത്താനും പെട്ടന്ന് രക്ഷാപ്രവർത്തനം നടത്താനും ഇത് സഹായിക്കുന്നു