സർക്കാർ ഭിന്നശേഷി നയം രൂപവൽക്കരിക്കണം :ഡോ. വി.പി. ഗംഗാധരൻ

On: May 26, 2026 12:26 PM
Follow Us:
പരസ്യം

ഭിന്ന ശേഷി സ്ഥാപനങ്ങളെ സർക്കാരും പൊതു സമൂഹവും പിന്തുണക്കണമെന്നും ഭിന്നശേഷി സമൂഹ ത്തെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ ഭിന്ന ശേഷി നയം എത്രയും വേഗം രൂപവൽകരിക്കണമെന്നും പ്രശസ്ത കാൻസർ രോഗവിദഗ് ധൻ ഡോ: വി.പി.ഗംഗാധരൻ അഭിപ്രായപ്പെട്ടു .ഭിന്ന ശേഷി വിദ്യാർഥികളുടെ സമഗ്രമായ വളർച്ചയും അനാഥരാക്കപ്പെടുന്ന ഭിന്നശേഷി മക്കളുടെ പുനരധിവാസവും ലക്ഷ്യമിട്ട് മേപ്പയ്യൂർ പഞ്ചായത്തിലെ വിളയാട്ടൂരിൽ 14.5 ഏക്കർ സ്ഥലത്ത് ശാന്തി സദനം ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സിറാസ് റിഹാബ് വില്ലേജിൻ്റെ വിഷൻ ലോഞ്ചിംഗ് പരിപാടി പുറക്കാട് ശാന്തിസദനം കാമ്പസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറാസ് പ്രസിഡണ്ട് പി.ടി ഹനീഫ ഹാജി അധ്യക്ഷനായി.ദി ഹിന്ദു മുൻ റസിഡൻ്റ് എഡിറ്റർ സി. ഗൗരീ ദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി.ഭിന്നശേഷി കുടുംബങ്ങളും സ്ഥാപനങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കാൻ സഹായകരമായ നിലപാട് സ്വീകരിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ സ്നേഹഭാഷണം നടത്തി.മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിബിത ടി.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി പി . പി ,മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മേക്കോത്ത്,നൂറുദീൻ മതിലകം,റിയാസ് കൊടുങ്ങല്ലൂർ,ദിനാർ ഹുസൈൻ ഹാജി , ഡോക്ടർ സഫ്ന , ഡോ: ഷമീല,മായ എസ്,സി.ഹബിബ് മസൂദ് ,ബഷീർ മേലടി, കെ. അബ്ദുറഹ്‌മാൻ, ഷാമിർ.പി.വി എന്നിവർ സംബന്ധിച്ചു.തുടർന്ന് ശാന്തി സദനം വിദ്യാർഥികൾ വിവിധ കാലാപരിപാടികൾ അവതരിപ്പിച്ചു.സ്വാഗസംഘം ചെയർമാൻ സുരേഷ് ചങ്ങാടത്ത് സ്വാഗതവും ശാന്തിസദനം മാനേജർ പി.എം അബ്ദുൽ സലാം ഹാജി നന്ദിയും പറഞ്ഞു .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!