പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി; മരുതേരി കനാൽ – കായണ്ണ റോഡിൽ വൻ ജലപ്രവാഹം

On: November 26, 2026 9:17 PM
Follow Us:
പരസ്യം

പേരാമ്പ്ര :(കോഴിക്കോട്): പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു. മരുതേരി കനാൽ – കായണ്ണ റോഡ് ഭാഗത്താണ് പൈപ്പ് തകരാറിലായത്.
​പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ മർദ്ദത്തിൽ വെള്ളം ഉയരത്തിലേക്ക് ചീറ്റുകയും സമീപപ്രദേശങ്ങളിലേക്കും റോഡിലേക്കും ശക്തമായി ഒഴുകുകയുമാണ്.

മണ്ണ് കലർന്ന വെള്ളം കുത്തിയൊഴുകുന്നത് കാരണം പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തിട്ടുണ്ട്.
​വിവരമറിഞ്ഞ് അറ്റകുറ്റപ്പണികൾക്കായി ജെസിബി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പൈപ്പ് പൊട്ടിയതോടെ മേഖലയിലെ കുടിവെള്ള വിതരണം താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

https://chat.whatsapp.com/LxA5TSSVDxPIMoXgXTE3kY?s=cl&p=a&iam=2
Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!