കാൻസർ രോഗിക്ക് തന്റെ മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് കീഴരിയൂർ അക്ഷയ സെന്റർ ഉടമ സജിതയുടെയും പരേതനായ സി. എം. ശ്രീജിത്തിന്റെയും മകളായ അൻമിയ ശ്രീജിത്ത്.
ചെറുവണ്ണൂർ പ്രോമിസ് ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അൻമിയയുടെ ഈ കൊച്ചു പ്രായത്തിലെ വലിയ മനസ്സ് എല്ലാവർക്കും പ്രചോദനമാണ്.


















