നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് യൂണിറ്റിന് വാക്കർ കൈമാറി. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി., ലീഡർമാരായ ഭാരതി, ഫാത്തിമ, ഫാദിയ കെ. എന്നിവർ ചേർന്ന് കീഴരിയൂർ മെഡിക്കൽ ഓഫീസർ ഡോ. രാജലക്ഷ്മിക്ക് വാക്കർ കൈമാറി. ചടങ്ങിൽ മെഡിക്കൽ ഓഫീസർമാരായ ഡോ. ഉല്ലാസ്, ഡോ. അമർശോഭ്, കമ്മ്യൂണിറ്റി നഴ്സ് ഷിനില കെ., ഹെൽത്ത് ഇൻസ്പെക്ടർ ഷാജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീഷ്ണ എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ അശരണർക്കും രോഗികൾക്കും ആശ്വാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ ഗൈഡ്സ് യൂണിറ്റ് നടപ്പിലാക്കുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായാണ് വാക്കർ കൈമാറിയത്. കരുണയും സഹജീവിസ്നേഹവും സേവനമനോഭാവവും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.