തങ്കമല ക്വാറിക്ക് താൽക്കാലികമായി സ്റ്റോപ്പ് മെമ്മോ ലഭിച്ചു. കൊയിലാണ്ടി താലൂക്കില്‍ കീഴരിയൂര്‍ വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 80 /14പെട്ട 2.4280 ഹെക്ടര്‍ സ്ഥലത്ത് കരിങ്കല്ല് ഖനനം നടത്തുന്നതിന് ആണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. വളരെ കാലമായി ജനങ്ങളുടെ എതിർപ്പും സമരങ്ങളും നടത്തി വന്നിരുന്ന ഈ പ്രദേശം സംഘർഷഭരിതമായിരുന്നു. ഈ ഉത്തരവ് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് താൽക്കാലികാശ്വാസം നൽകുന്നു

















