സി പി എം കീഴരിയൂർ ലോക്കൽ സെക്രട്ടറി ഏരിയാ കമ്മറ്റിമെമ്പർ കർഷകസംഘം,ഏരിയാ സെക്രട്ടറി കീഴരിയൂർ പഞ്ചായത്ത്,വൈ:പ്രസിഡണ്ട് തുടങ്ങി വിവിധമേഖലകളിൽ പ്രവർത്തിച്ച എം. കുമാരൻമാസ്റ്ററുടെ ആറാം ചരമവാർഷികം സി പി എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ എസ് കെ.സജീഷ് ഉൽഘാടനം ചെയ്തു. സി പി എം ഏരിയാകമ്മറ്റി മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ . ബാബു അധ്യക്ഷംവഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി ചന്ദ്രൻമാസ്റ്റർ മുതിർന്ന നേതാവ് കെ.ദാസൻ , സി പി എം മുൻ ലോക്കൽ സെക്രട്ടറി സി.ഹരീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം സുരേഷ് സ്വാഗതം പറഞ്ഞു.

















