മേപ്പയ്യൂർ:ഓണത്തോനുബന്ധിച്ച് മേപ്പയ്യൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടക്കുന്ന “ഓണസമൃദ്ധി 2026″കർഷക ചന്തയുടെ ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത മുജീബ് കോമത്തിന് പച്ചക്കറി കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ വടക്കയിൽ അധ്യക്ഷനായി. കൃഷി ഓഫീസർ അപർണ ആർ എ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌ല കൊമ്മിലേരി, വാർഡ് മെമ്പർമാരായ ജാഫർ, പ്രസനകുമാരി, സുനിത, നിഷ, ബാലകൃഷ്ണൻ, സുബീറ, സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതി, കാർഷിക വികസന സമിതി അംഗം ദാമോദരൻ, കൃഷി ഉദ്യോഗസ്ഥരായ ദിലീപ് എം, അജീഷ് ടി പി എന്നിവർ ആശംസകൾ നേർന്നു. ഫോട്ടോ: മേപ്പയ്യൂർ കൃഷിഭവൻ ഓണസമൃദ്ധി 2026 കർഷകച്ചന്തയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത മുജീബ് കോമത്തിന് ആദ്യ പച്ചക്കറി കിറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു