അരിക്കുളം:മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ 2026-27 വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 27 മുതൽ 2027 ജനുവരി 1 വരെയാണ് ആറാട്ട് മഹോത്സവം നടക്കുന്നത്.
സ്വാഗതസംഘം ചെയർമാനായി വയനാടൻ വീട്ടിൽ അനൂപിനെയും കൺവീനറായി മേക്കാംപറമ്പത്ത് വിനോദനെയും ഖജാൻജിയായി പുരുഷോത്തമൻ എൻ. എമ്മിനെയും വൈസ് ചെയർമാനായി ജിധിൻ ലാൽ എൻ. എമ്മിനെയും ജോയിന്റ് കൺവീനറായി കെ. എം. നാരായണനെയും യോഗം തെരഞ്ഞെടുത്തു.
ആറാട്ട് മഹോത്സവം ഭക്തിനിർഭരമായും ഭംഗിയായും വിജയകരമായും നടത്തുന്നതിനായി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. മഹോത്സവത്തിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിച്ച് വിപുലമായ പരിപാടികളോടെ ആഘോഷം നടത്താനും യോഗം തീരുമാനിച്ചു.

















