നിർമ്മലം പുതുയുഗശുചിത്വ കേരളം കാമ്പയിൻ – അരിക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി നിർവ്വഹിച്ചു

On: October 13, 2026 2:35 PM
Follow Us:
പരസ്യം

അരിക്കുളം: സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യ പരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി ആവിഷ്ക്കരിച്ച നിർമ്മലം പുതുയുഗശുചിത്വ കേരളം കാമ്പയിൻ – പദ്ധതിയുടെ അരിക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം വെളിയണ്ണൂർ ചല്ലിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി നിർവ്വഹിച്ചു. ശുചീകരണ പ്രവർത്തനം നടത്തുക എന്നതിൽ മാത്രം ഒതുങ്ങാതെ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റി ശാസ്ത്രീയ മാലിന്യ സംസ്ക്കരണം ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി. ബാലക്യഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ മുഖ്യപ്രഭാഷണംനടത്തി. പഞ്ചായത്ത് ഹെൽത്ത്ഇൻസ്‌പെക്ടർ.വി.കെ.ഐശ്വര്യ പദ്ധതിവിശദീകരിച്ചു ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ അനുജിത്ത് എസ്‌ . വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു എൻ പി അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, വി.വി.എം. ബഷീർമാസ്റ്റർ , ജസീന പി എം ,ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അനുഷ, ബ്ലോക്ക് മെമ്പർ പി.കെ.ജലീൽ, വിവധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ശശി ഊട്ടേരി, സി രാധ, ഇ കെ അഹ്മദ് മൗലവി, പി എം പ്രകാശൻ, രാധാകൃഷ്ണൻ കോടമ്പൂർ കുഞ്ഞിക്കണ്ണൻ ഇ. സി ഡി എസ്‌ ചെയർ പേഴ്സൺ വിജില എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!