നടേരിക്കടവ് പാലം പ്രവൃത്തി തുടങ്ങുന്നു

On: May 13, 2025 8:44 AM
Follow Us:
പരസ്യം

കൊയിലാണ്ടി: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണം കരാറെടുത്തത്. പ്രവൃത്തി ഉദ്ഘാടനം 31-ന് വൈകീട്ട് മൂന്നുമണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎയുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു.

21,77,68,196 രൂപ ചെലവിലാണ് അകലാപ്പുഴയ്ക്ക് കുറുകേ നടേരിക്കടവിൽ പാലം നിർമിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നടേരിക്കടവ് പാലം നിർമാണത്തിന്റെ മേൽനോട്ടച്ചുമതല. 212.5 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. പാലത്തിന് ഏഴ് സ്പാനുകളായിരിക്കും ഉണ്ടാകുക. കൊയിലാണ്ടി ഭാഗത്ത് സമീപറോഡിന് 450 മീറ്ററും കീഴരിയൂർ ഭാഗത്ത് 20.3 മീറ്റർ നീളവുമുണ്ടാകും. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പാലത്തിന്റെ സെൻട്രൽ സ്പാനിന് 50 മീറ്റർ നീളമുണ്ടാകും. നടേരിക്കടവിൽ പാലം വന്നാൽ നടുവത്തൂർ വഴി വരുന്ന വാഹനങ്ങൾക്ക് കൊയിലാണ്ടി നഗരത്തിൽ വേഗമെത്താൻ കഴിയും. മുത്താമ്പി അരിക്കുളം ഭാഗത്തുള്ളവർക്ക് കൊല്ലം വിയ്യൂർ ഭാഗത്തേക്ക് പോകാനും എളുപ്പം കഴിയും.

നടേരിക്കടവ് പാലം നിർമാണത്തോടൊപ്പം പെരുവട്ടൂർ-നടേരിക്കടവ്-വിയ്യൂർ-കൊടക്കാട്ടുംമുറി റോഡും വികസിപ്പിക്കണം. പെരുവട്ടൂർ മുക്ക്-വിയ്യൂർ റോഡ്(രണ്ട് കിലോമീറ്റർ) പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!