കുട്ടികളുടെ ആധാർ പുതുക്കിയോ​? ഇല്ലെങ്കിൽ അസാധുവാകുമെന്ന് മുന്നറിയിപ്പ്

On: July 16, 2025 11:31 AM
Follow Us:
പരസ്യം

ന്യൂഡൽഹി: അഞ്ചു വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.ഇതുസംബന്ധിച്ച് അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി.ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ വിവരങ്ങൾ ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ​കേന്ദ്രങ്ങളി​ലോ എത്തി ആധാർ കേന്ദ്രത്തിലോ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ആധാറിൽ ചേരാൻ ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം, അനുബന്ധ രേഖകൾ എന്നിവ നൽകണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ കണ്ണ്, വിരൽ എന്നിവയുടെ അടയാളങ്ങൾ ആധാർ എൻറോൾമെന്റിൽ ശേഖരിക്കില്ല.

കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ അവരുടെ ആധാറിൽ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസിനും ഏഴ് വയസ്സിനും ഇടയിൽ ഇത് സൗജന്യമായി ചെയ്യാം. എന്നാൽ ഏഴ് വയസിന് ശേഷം, 100 രൂപ ഫീസ് നൽകണം. ഏഴ് വയസിന് ശേഷവും ആധാർ അപ്ഡേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ആധാർ നമ്പർ നിർജ്ജീവമാക്കും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!