ട്രെയിനുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ കേരളത്തിൽ കവച് വരുന്നു; കരാര്‍ കെ-റെയില്‍ എസ്.എസ് റെയില്‍ സഖ്യത്തിന്

On: July 17, 2025 5:17 PM
Follow Us:
പരസ്യം

തിരുവനന്തപുരം: ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍പ്പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ -എസ്.എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു. 105. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.

പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ-റെയില്‍ മാനേജിംഗ് ഡയരക്ടറുടെ ചുമതലയുള്ള ഡയരക്ടര്‍ വി. അജിത് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ സെക്ടറായിരിക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള സെക്ടറില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ-റെയില്‍-ആര്‍.വി.എന്‍.എല്‍ സഖ്യമാണ്.

ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച സംവിധാനമാണ് കവച്. സെന്‍സറുകളും ജി.പി.എസം സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ട്രെയിനുകള്‍ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം. സെക്ഷനില്‍ ഉടനീളം ടെലികോ ടവറുകളും ഓപ്റ്റിക്കല്‍ ഫൈബര്‍ കാബിളുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!