വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് പേർക്ക് കൂടി രോ​ഗം

On: October 17, 2025 12:48 AM
Follow Us:
പരസ്യം

തിരുവനന്തപുരം: ആശങ്കയേറ്റി സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ സ്വദേശികളാണ് ഇവർ.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം വർധിക്കുകയാണ്. കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരന് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ 62കാരനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇദ്ദേഹം. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കൊല്ലത്തും 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കടയ്ക്കൽ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം ഇതുവരെ 25ലേറെ പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക; കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ രാത്രിയേക്കാൾ നല്ലത് രാവിലെ!

ഷിഗെല്ല (Shigella) ഇൻഫെക്ഷൻ: ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും; കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യരംഗം

ചവറ്റുകുട്ടയിൽ എറിയുന്ന പ്രോട്ടീൻ; നമ്മുടെ പറമ്പിലെ ഈ ‘താരം’ ഒന്നൊന്നര സൂപ്പർഫൂഡ്!

മുരിങ്ങ ഉൽപ്പന്നങ്ങൾക്ക് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തി; ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടി

കൊതുക് നിർമ്മാർജ്ജനത്തിന് പുതിയ വഴി: 3.2 കോടി കൊതുകുകളെ പുറത്തുവിടാൻ ഗൂഗിൾ അനുമതി തേടുന്നു

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം: ‘വെർച്വൽ ഓട്ടോപ്സി’ കേരളത്തിലേക്കും?

Leave a Comment

error: Content is protected !!