സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

On: October 23, 2025 3:42 PM
Follow Us:
പരസ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

നാളെ 10 ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്,കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും തുടരും.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനുള്ള സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കേരളത്തിൽ ഇന്നും അത്യുഷ്‌ണ മുന്നറിയിപ്പ്, കനത്ത ജാഗ്രത; ചൂടിന് വിട നൽകി നാളെ മുതൽ വേനൽ മഴയെത്തും!

പാലക്കാട് ചൂട് 40 ഡിഗ്രിയിലേക്ക്, തൊട്ടുപിന്നിൽ കൊല്ലം; 12 ജില്ലകളിൽ ജാഗ്രത നിർദേശം

ഫെബ്രുവരിയിലേ തുടങ്ങി സൂര്യാഘാതവും അൾട്രാ വയലറ്റ് വികിരണവും; മാർച്ചും ഏപ്രിലും പൊള്ളിവിയർക്കും, കടുത്ത വരൾച്ചയ്ക്കും സാധ്യത

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ ഇനി ഉടന്‍ അറിയാം; ഗൂഗിള്‍ എര്‍ത്തിനൊപ്പം ചേരാന്‍ ജെമിനിയെത്തുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Leave a Comment

error: Content is protected !!