വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

On: October 27, 2025 12:48 PM
Follow Us:
പരസ്യം

കല്‍പ്പറ്റ: വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 54കാരനായ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. രാത്രി പതിനൊന്നരയോടെ കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്കാണ് പതിച്ചത്.

ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി . പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലിസ് അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!