പനിക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസിൽനിന്ന് ഇറങ്ങിയത് പടുകുഴിയിലേക്ക്; കാലിന് പരിക്കുമായി ആശുപത്രിയിൽ

On: October 28, 2025 5:44 PM
Follow Us:
പരസ്യം

റാന്നി: പനി ബാധിച്ച് ചികിത്സ തേ​ടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡി​ലെ കുഴിയിൽ അകപ്പെട്ട് കാലിന് പരിക്കുമായി ആശുപത്രിയിലായി. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോയ സ്ത്രീക്കാണ് പെരുമ്പുഴ ബസ്‍സ്റ്റാൻഡിൽ രൂപപെട്ട കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റത്.

കൊഴഞ്ചേരി -ഇടപ്പാവൂർ -ഇടമുറി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ വന്ന ഇവർ സ്റ്റാൻഡിൽ ഇറങ്ങവേയാണ് സംഭവം. കാലിൽ പരിക്കേറ്റ ഇവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഒടുവിൽ ​ഓട്ടോ റിക്ഷയിലാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ കാലിന് ചികിത്സ തേടി.

ബസ്‍സ്റ്റാൻഡിലെ കുഴി ഉടൻ നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യാത്രക്കാർ കുഴിയിൽ അകപ്പെടുംവിധം വാഹനം നിർത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!