കീഴരിയൂർ:പി.കെ.സുജീഷ് സ്മാരക ജന സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകരായ പി.കെ.സുജീഷ്, എം.കെ കുട്ടികൃഷ്ൻ , എൻ.കെ ബിജിത്ത് എന്നിവരുടെ ഫോട്ടോ സുജീഷ് സ്മാരക ഓഫീസിൽ അനാഛാദനംനടത്തി. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി പ്രസിഡണ്ട് ടി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ, പഞ്ചായത്ത് മെമ്പർ ടി.ടി.രാമചന്ദ്രൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.കെ.ഗോപാലന് കെ.കെ.ദാസൻ , ബി.ഉണ്ണികൃഷ്ണൻ , കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.കെ.രജിത്ത്, വാർഡ് പ്രസിഡണ്ട് എം.എൻ വേണുഗോപാൽ , പി.റസാക്ക് ദീപേഷ് നടുവത്തുർ , ടി.എം ചന്ദ്രൻ , എന്നിവർ പ്രസംഗിച്ചു.