കണ്ണോത്ത് യു.പി സ്കൂൾ പ്രവേശനോൽസവം

On: June 1, 2026 6:35 PM
Follow Us:
പരസ്യം

കീഴരിയൂർ : കണ്ണോത്ത് യു.പി സ്‌കൂൾ പ്രവേശനോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ സത്താർ കെ .കെ അധ്യക്ഷത വഹിച്ചു.

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹിലിയ ഏർപ്പെടുത്തിയ സ്കൂൾ കിറ്റുകൾ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷാഗ ഇല്ലത്ത് വിതരണം ചെയ്തു.പ്രമുഖ സിനിമ,നാടക നടൻ മുഹമ്മദ് എരവട്ടൂർ മുഖ്യാതിഥിയായി പങ്കെടുത്തു.കഥകളും പാട്ടുകളുമായി അദ്ദേഹം കുട്ടികളോട് സംവദിച്ചു. ചെണ്ടമേളവും വർണ്ണ ബലൂണുകളും അലങ്കാരത്തൊങ്ങലുകളും പരിപാടിക്ക് കൊഴുപ്പേകി.

കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലാഷ് മോബോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തംഗം തേറമ്പത്ത് കുഞ്ഞബ്ദുള്ള, എം.പി.ടി.എ ചെയർ പേഴ്സൺ ശിൽപകല, കെ.ഗീത, എം സുരേഷ്കുമാർ, കെ എം സുരേഷ് ബാബു, എൻ.ടി.കമല, പി സുഷമ , കെ പ്രഭാകര കുറുപ്പ് , സി ബിജു, കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എ .ശ്രീജ സ്വാഗതവും സി.കെ സ്വപ്ന നന്ദിയും പറഞ്ഞു .

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!