ഗാന്ധിജയന്തി ദിനത്തിൽ കീഴരിയൂർ ടൗൺ ശുചീകരിക്കാനും ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ചെയ്തു. ആതിര എസ്. ആർ .അദ്ധ്യക്ഷയായി. ആനന്ദ് ആർ.ബി., സഫീറ വി. കെ,വിജിത ഹിൽവ്യൂ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആനന്ദ് ആർ.ബി ( പ്രസിഡണ്ട് ), സുബിൻരാജ് ടി. എം (കൺവീനർ), അക്ഷയ് എൻ. വി ,കൃഷ്ണേന്ദു . ആർ(വൈസ് പ്രസിഡണ്ടുമാർ), അമർശ്രീരാജ് (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സുബിൻരാജ് ടി.എം സ്വാഗതവും അക്ഷയ് എൻ . ജി നന്ദിയും പറഞ്ഞു.