കീഴരിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പുഷ്പ കൃഷി ആരംഭിച്ചു.

On: June 6, 2026 7:51 AM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പുഷ്പ കൃഷി ആരംഭിച്ചു. പുഷ്പകൃഷി നടീൽ ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വടക്കുംമുറി ധന്യ കർഷക ഗ്രൂപ്പിൻ്റെ കൃഷി സ്ഥലത്ത് വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. ബാബു നിർവ്വഹിച്ചു. അസിസ്റ്റൻ്റ് കൃഷി ആഫീസർ ഷാജി.പി,കൃഷി അസിസ്റ്റൻ്റ് യമുന. എൻ.ഡി, സിഡിഎസ്സ് ചെയർപെഴ്സൺ ആതിര, ശോഭ എൻ.ടി സിഡിഎസ്സ് മെമ്പർ ശോഭ കാരയിൽ സുരേഷ്.ഒ.കെ, ഹരീഷ് പ്രഭാത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കീഴരിയൂർ കൃഷി ഭവൻ്റേയും സിഡിഎസ്സിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് കൃഷി തുടങ്ങിയിട്ടുള്ളത്. കീഴരിയൂരിലെ 20 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രണ്ടു ഹെക്ടർ സ്ഥലത്താണ് ഈ വർഷം പുഷ്പ കൃഷി ആരംഭിക്കുന്നത്. ഈ വർഷത്തെ ഓണ പൂക്കളങ്ങൾ കീഴരിയൂർ പൂക്കളെ കൊണ്ട് സമൃദ്ധമാക്കുന്നതിനാണ് മേൽ പദ്ധതി ലക്ഷ്യമിടുന്നത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!