നടുവത്തൂർ: നടുവത്തൂർ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയും ഗ്രീൻ അംബർല്ല ഗാർഡനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഞാറ്റുവേലച്ചന്ത’ യ്ക്ക് നാളെ തുടക്കമാകും. നടുവത്തൂർ യു.പി സ്കൂൾ പരിസരത്ത് വെച്ചാണ് ചന്ത സംഘടിപ്പിക്കുന്നത്.2026 ജൂലൈ 2 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.കെ ബാബു ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ജൂലൈ 2 മുതൽ ജൂലൈ 7 വരെയാണ് ചന്ത പ്രവർത്തിക്കുക. ഗുണമേന്മയുള്ള എല്ലാത്തരം നടീൽ വസ്തുക്കളും മിതമായ നിരക്കിൽ ഇവിടെ ലഭ്യമായിരിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. തദ്ദേശീയരായ കർഷകർക്കും പൊതുജനങ്ങൾക്കും ആവശ്യമായ മികച്ചയിനം തൈകളും കാർഷിക സാമഗ്രികളും ഒരു കുടക്കീഴിൽ ഒരുക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

















