കൈൻഡ് പാലിയേറ്റീവ് കെയറിന്റെ 2026-28 പ്രവർത്തന കാലയളവിലേക്കുള്ള ചെയർമാനായി ശശി പാറോളിയേയും ജനറൽ സെക്രട്ടറിയായി അഷറഫ് എരോത്തിനേയും ട്രഷറർ ആയി യു.കെ അനീഷിനേയും തെരെഞ്ഞെടുത്തു. റിയാസ് പുതിയടത്ത്,അഷറഫ്.ടി (വൈസ് ചെയർമാൻ),എം.ജറീഷ്,അൻസിൽ.പി (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.മിസ്ഹബ് കീഴരിയൂർ,ഇടത്തിൽ ശിവൻ മാസ്റ്റർ,കേളോത്ത് മമ്മു,കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ,ടി.എ സലാം എന്നിവരാണ് രക്ഷാധികാരികൾ.തെരെഞ്ഞെടുപ്പ് യോഗത്തിൽ ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി.കെ.അബ്ദുറഹ്‌മാൻ പ്രവർത്തന റിപ്പോർട്ടും,അഡ്വക്കറ്റ് ഷാനിദ് ചങ്ങരോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഇടത്തിൽ ശിവൻ മാസ്റ്റർ,കേളോത്ത് മമ്മു,ടി.ടി മുരളീധരൻ,നൗഷാദ് കുന്നുമ്മൽ, റാഷിദ് പി.വി, റിയാസ്.ടി എന്നിവർ സംസാരിച്ചു.അഷ്റഫ് എരോത്ത് സ്വാഗതവും യു.കെ അനീഷ് നന്ദിയും പറഞ്ഞു
















