കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറങ്ങി. ആകെ 1,040 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് നിയമനം നടക്കുന്നത്.
തസ്തികകളും ഒഴിവുകളും:
- ഡ്രൈവര്‍ (Driver): 385 ഒഴിവുകള്‍
- കണ്ടക്ടര്‍ (Conductor): 345 ഒഴിവുകള്‍
- ഡ്രൈവര്‍ കം കണ്ടക്ടര്‍ (Driver-cum-Conductor): 310 ഒഴിവുകള്‍
യോഗ്യതയും മറ്റ് വിവരങ്ങളും:
- പ്രായപരിധി: 21 മുതല്‍ 55 വയസ്സ് വരെ.
- ശമ്പളം: ദിവസവേതന വ്യവസ്ഥയില്‍ 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും.
- അവസാന തീയതി: 2026 ഒക്ടോബർ 22, വൈകീട്ട് 5 മണി വരെ.
- അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: cmd.kerala.gov.in (ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക).
















