കെ എസ് ആർ ടി സി സ്വിഫ്റ്റിൽ വീണ്ടും ഒഴിവ്. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിംഗ് ടെക്കിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. സ്വിഫ്റ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള ടെർമിനലിലേക്കുള്ള കരാർ നിയമനമാണ്. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പ്ലസ്ടു അല്ലെങ്കിൽ ഐഐടി അല്ലെങ്കിൽ തത്തുല്യ യോഗ്യത. മൈക്രോസോഫ്റ്റ് ഓഫീസിൽ പ്രാവീണ്യം വേണം. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കമ്പനിയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവൃത്തി സമയത്തിന് പുറമേ ജോലി ചെയ്യുന്നതിനും സ്വിഫ്റ്റ് ബസ്സുകൾ വിന്യസിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ യൂണിറ്റുകളിൽ യാത്ര ചെയ്യാനും സന്നദ്ധനായിരിക്കണം. 21-55 ആണ് പ്രായപരിധി.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒരു ഒഴിവ്.
ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. മലയാള ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അടിസ്ഥാനപരമായ ദൈനംദിന ശുചീകരണ ജോലികൾ നിർവഹിക്കാനുള്ള ശാരീരിക ക്ഷമതയും ഉദ്യോഗാർത്ഥികൾക്ക് ആവശ്യമാണ്. പ്രായപരിധി 21-55 വയസ് വരെ. സുരക്ഷാ ജീവനക്കാർ 3 ഒഴിവുകളാണ് ഉള്ളത്. 7-ാം ക്ലാസ്സ് പാസ്സായിരിക്കണം പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. എഴുതുവാനും വായിക്കാനും അറിവുണ്ടായിരിക്കണം. വിമുക്തഭടൻ/ബി.എസ്.എഫ്/ സി.ആർ.പി.എഫ് തുടങ്ങിയ സൈനിക /അർദ്ധസൈനിക സേവന പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 21-55 വയസ് വരെ.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 2 ആണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ചേർത്താണ് അപേക്ഷിക്കേണ്ടത്. www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/10/FINAL-NOTIFICATION_K-SWIFT.pdf
ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ ട്രേസിന്റെ ഭാഗമായി അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ്സ് ആയി നിയമിക്കപ്പെടുന്നതിലേക്ക് ബിരുദവും ആറ് മാസത്തിൽ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 21-35 വയസ്സ്. നിലവിൽ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.scdd.kerala.gov.in ലും ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13. ഫോൺ: 0471 2737100.
















