വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി. എം വിനോദിൻ്റെ (ആതിര ) പ്രിയ മാതാവിൻ്റെ രണ്ടാം ചരമദിനത്തിൽ വായനശാലയ്ക്കായി പുസ്‌തകം സംഭാവന ചെയ്തു. പുസ്‌തകം ബഹു. ഗ്രാമ പഞ്ചായത്ത് മെമ്പർ ദിപ്തി നമ്പ്രോട്ടിൽ ഏറ്റുവാങ്ങി. ഈ വർഷം വായനശാല ജനകീയ പങ്കാളിത്തത്തോടെ പുസ്‌തകം സമാഹരിച്ചു കൊണ്ട് 15000 എന്ന സംഖ്യയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നു. ഏവരും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിശേഷാവസരങ്ങളിൽ പുസ്തകം വായനശാലയ്ക്കു നൽകാൻ ആഗ്രഹിക്കുന്നവർ വായനശാലയുമായി ബന്ധപ്പെടുക. ഫോൺ9446252517,+91 94479 31842