മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, ട്രെയിനി ഒഴിവുകള്‍

On: October 27, 2026 11:40 AM
Follow Us:
പരസ്യം

സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, ട്രെയിനി തുടങ്ങിയ തസ്തികകളിലേക്കും മറ്റ് ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. കണ്ണൂരില്‍ ആയിരിക്കും നിയമനം. ആകെ 19 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓരോ തസ്തികയിലേയും ഒഴിവുകള്‍, യോഗ്യത, ശമ്പളം എന്നിവ ചുവടെ കൊടുത്തിരിക്കുന്നു.

സ്റ്റാഫ് നഴ്‌സ്

ഈ തസ്തികയില്‍ ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32550 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 40 വയസില്‍ താഴെയായിരിക്കണം. കുറഞ്ഞത് 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ (ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിന് മുന്‍ഗണന) 3 വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി (ജിഎന്‍എം) യോഗ്യതയുണ്ടായിരിക്കണം.

അല്ലെങ്കില്‍, കുറഞ്ഞത് 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ (ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിന് മുന്‍ഗണന) 2 വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ബിഎസ്സി നഴ്‌സിംഗ്.. അല്ലെങ്കില്‍, ഓങ്കോളജിയില്‍ (ക്യാന്‍സര്‍ ചികിത്സാ വിഭാഗം) ഒരു വര്‍ഷത്തെ പ്രത്യേക പരിശീലനം നേടിയ ജിഎന്‍എം/ബി.എസ്.സി നഴ്‌സിംഗ് ബിരുദധാരികളായിരിക്കണം.

അല്ലെങ്കില്‍, ഓങ്കോളജി നഴ്‌സിംഗില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമയും, ഒരു ക്യാന്‍സര്‍ സെന്ററിലോ അല്ലെങ്കില്‍ കുറഞ്ഞത് 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍. MCC/RCC/CCRC എന്നിവയില്‍ യോഗ്യത നേടിയ ശേഷം ചെയ്യുന്ന പരിശീലന കാലയളവ്/ഓങ്കോളജി നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് എന്നിവ പ്രവൃത്തിപരിചയമായി കണക്കാക്കും.

കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ പ്രായോഗിക അറിവ് ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്

ഈ തസ്തികയില്‍ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22110 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 40 വയസില്‍ താഴെയായിരിക്കണം. ഡി.ഫാം / ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആശുപത്രി മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഈ തസ്തികയില്‍ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37800 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 40 വയസില്‍ താഴെയായിരിക്കണം. ബാച്ചിലര്‍ ഇന്‍ ഒക്യുപേഷണല്‍ തെറാപ്പി യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.

സിസ്റ്റം അനലിസ്റ്റ് ട്രെയിനി

ഈ തസ്തികയില്‍ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19800 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 40 വയസില്‍ താഴെയായിരിക്കണം. എംസിഎ / എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ സ്ട്രീം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമുള്ളത് അഭികാമ്യം.

റെസിഡന്റ് ഫാര്‍മസിസ്റ്റ്

ഈ തസ്തികയില്‍ മൂന്ന് ഒഴിവ് മാത്രമാണ് ഉള്ളത്. അപേക്ഷകരുടെ പ്രായം 30 വയസില്‍ താഴെയായിരിക്കണം. ഡിപ്ലോമയുള്ളവര്‍ക്ക് 16,500 രൂപയും ബിരുദധാരികള്‍ക്ക് 18,700 രൂപയും ശമ്പളമായി ലഭിക്കും. ഡി.ഫാം / ബി.ഫാം യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍.

റെസിഡന്റ് സ്റ്റാഫ് നഴ്‌സ്

ഈ തസ്തികയില്‍ നാല് ഒഴിവുകളാണ് ഉള്ളത്. അപേക്ഷകരുടെ പ്രായം 30 വയസില്‍ താഴെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,000 രൂപ ശമ്പളമായി ലഭിക്കും. ബി.എസ്.സി നഴ്‌സിംഗ് / ജിഎന്‍എം / ഓങ്കോളജിയില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

പ്രായം കണക്കാക്കുന്നത് 2026 ജനുവരി 1-നെ അടിസ്ഥാനമാക്കിയായിരിക്കും. ഒബിസി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവും പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവും അനുവദിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള തസ്തികകള്‍ക്ക് എസ്സി/ എസ്ടി വിഭാഗത്തിന് 100 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്ന ട്രെയിനി തസ്തികകളില്‍ എസ്സി/ എസ്ടി വിഭാഗത്തിന് 100 രൂപയും മറ്റുള്ളവര്‍ക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. കേരള പിഎസ്‌സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എസ്സി/ എസ്ടി വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ. കേരള പിഎസ്‌സി പട്ടികയില്‍ ഉള്‍പ്പെടാത്ത, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരെ ജനറല്‍ വിഭാഗത്തിന് കീഴിലായാണ് പരിഗണിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. വിഷയ അറിവ്, മനോഭാവം, അഭിരുചി, വ്യക്തിത്വം എന്നിവ വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടും. തസ്തികയുടെ സ്വഭാവമനുസരിച്ച് പ്രായോഗിക പരീക്ഷയും ഉണ്ടായേക്കാം. പരീക്ഷ/കൂടിക്കാഴ്ച സംബന്ധിച്ച അറിയിപ്പുകള്‍ ഇമെയില്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അറിയിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.mcc.kerala.gov.in അല്ലെങ്കില്‍ www.mcconline.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!