സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഉയരക്കാരെ തേടുന്നു: സെലക്ഷൻ ട്രയൽസുകൾ ഓഗസ്റ്റ് 22 മുതൽ

On: August 20, 2026 8:48 AM
Follow Us:
പരസ്യം

ആലപ്പുഴ: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) നാഷണൽ സെന്റർ ഓഫ് എക്‌സലൻസ്, ആലപ്പുഴയുടെ നേതൃത്വത്തിൽ വിവിധ സ്‌കീമുകളിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല സെലക്ഷൻ ട്രയൽസുകൾ സംഘടിപ്പിക്കുന്നു. മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാം. ഉയർന്ന കായിക മികവുള്ളവർക്ക് കുറഞ്ഞ ഉയരപരിധിയിൽ ഇളവ് ലഭിക്കും.
​

ജനനവർഷവും ഉയരമാനദണ്ഡവും:
​2014: പെൺകുട്ടികൾ (165 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (176 സെ.മീ-ന് മുകളിൽ)
​2013: പെൺകുട്ടികൾ (167 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (178 സെ.മീ-ന് മുകളിൽ)
​2012: പെൺകുട്ടികൾ (169 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (184 സെ.മീ-ന് മുകളിൽ)
​2011: പെൺകുട്ടികൾ (172 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (186 സെ.മീ-ന് മുകളിൽ)
​2010/2009: പെൺകുട്ടികൾ (174 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (188 സെ.മീ-ന് മുകളിൽ)
​2008 മുതൽ 2005 വരെ: പെൺകുട്ടികൾ (176 സെ.മീ-ന് മുകളിൽ), ആൺകുട്ടികൾ (190 സെ.മീ-ന് മുകളിൽ)
​

ട്രയൽസ് സമയക്രമവും കേന്ദ്രങ്ങളും:
​

ഓഗസ്റ്റ് 22 (കാസർകോട്): രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം (രാവിലെ 8:00)
​ഓഗസ്റ്റ് 23 (വയനാട്): ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, മാനന്തവാടി (വൈകുന്നേരം 3:00)
​ഓഗസ്റ്റ് 24 (കണ്ണൂർ): ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി, പേരാവൂർ (രാവിലെ 8:00)
​ഓഗസ്റ്റ് 24 (കോഴിക്കോട്): ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, ബാലുശ്ശേരി (വൈകുന്നേരം 3:00)
​ഓഗസ്റ്റ് 27 (കൊല്ലം): സായ് സെന്റർ, എൽ.ബി. സ്റ്റേഡിയം (രാവിലെ 9:00)
​ഓഗസ്റ്റ് 29 (ഇടുക്കി): ഗവ. ഹൈസ്‌കൂൾ, അടിമാലി (രാവിലെ 8:00)
​ഓഗസ്റ്റ് 29 (കോട്ടയം): സെന്റ് തോമസ് കോളേജ് ഗ്രൗണ്ട്, പാലാ (വൈകുന്നേരം 3:00)
​ഓഗസ്റ്റ് 30 (ആലപ്പുഴ): എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ട്, ആലപ്പുഴ (രാവിലെ 8:00)
​

നൽകുന്ന ആനുകൂല്യങ്ങൾ:

സൗജന്യ താമസവും ഭക്ഷണവും, വിദേശ പരിശീലകരുടെ വ്യക്തിഗത പരിശീലനം, സ്‌പോർട്‌സ് ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി, മെഡിക്കൽ ഇൻഷുറൻസ്, സാമ്പത്തിക സഹായം, കായിക ഉപകരണങ്ങൾ എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
​

ആവശ്യമായ രേഖകൾ:
ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (രേഖകളുടെ അസ്സലും ഫോട്ടോകോപ്പിയും കരുതണം). അനുയോജ്യമായ സ്‌പോർട്‌സ് വസ്ത്രങ്ങൾ ധരിച്ചാണ് പങ്കെടുക്കേണ്ടത്.
​

അന്വേഷണങ്ങൾക്ക്: +91 81388 03433, +91 90305 76168

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ചുവപ്പൻ വസന്തം! അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വർണവിസ്മയങ്ങളോടെ 2026 ഫിഫ ലോകകപ്പിന് ആവേശത്തുടക്കം; ഉദ്ഘാടനച്ചടങ്ങ് കൊഴുപ്പിച്ച് ഷക്കീറയും സംഘവും, മെക്സിക്കോയ്ക്ക് ആദ്യ ജയം

Leave a Comment

error: Content is protected !!