ഹരിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി

On: October 8, 2026 4:30 PM
Follow Us:
പരസ്യം

അരിക്കുളം: വീടും നാടും ഹരിതാഭമാക്കാൻ ഹരിതഭവനം പദ്ധതിയിലൂടെ ഒരു നാട് കൈകോർക്കുകയാണ്. അരിക്കുളം പഞ്ചായത്തിലെ മാവട്ട് പന്ത്രണ്ടാം വാർഡിലാണ് പൊതുജന പങ്കാളിത്തത്തോടെ പദ്ധതിയ്ക്ക് തുടക്കമാവുന്നത്. മാലിന്യങ്ങളെ ശരിയായ രീതിയിൽ സംസ്ക്കരിച്ച് വാർഡിനെ ഹരിത ഗ്രാമമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർഥികൾക്കായി നജ്മുൽ ഹുദ സെക്കണ്ടറി മദ്രസയിൽ നടന്നബോധവൽകരണ ശില്പശാല ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി.വി.എം. ബഷീർ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. നാരായണി മുഖ്യപ്രഭാഷണം നടത്തി. മദ്രസ സദർ അബ്ദുൾ ഷുക്കൂർ ദാ ഇ ആലപ്പുഴ സംസാരിച്ചു. ഹരിതഭവനം പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രാമസഭ, അയൽ സഭ യോഗങ്ങൾ, ഗ്യഹ സന്ദർശനം, വിദഗ്ദരുടെ ക്ലാസുകൾ എന്നിവ വരുംദിവസങ്ങളിൽ നടക്കും.അദ്ധ്യാപകരായ സമദ് ഫൈസി , ഹാശിം മൗലവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!