അകലാപ്പുഴ ഹൗസ് ബോട്ടിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം, ഉല്ലാസ യാത്ര കണ്ണീർ യാത്രയായി

On: October 13, 2026 6:37 AM
Follow Us:
പരസ്യം

അകലാപ്പുഴ: അകലാപ്പുഴ ഹൗസ് ബോട്ടില്‍ നിന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. വൈകുന്നേരം 5.30നായിരുന്നു സംഭവം.കുടുംബ സമേതം ഉല്ലാസ യാത്രക്ക് എത്തിയ ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അകലാപ്പുഴയില്‍ ബോട്ടില്‍ നിന്നും കളിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.ഉടനെ കൂടെയുള്ളവര്‍ പുഴയിലേക്ക് ഇറങ്ങി കുട്ടിയെ കരയ്‌ക്കെത്തിച്ചു. ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക്ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!