കീഴരിയൂർ ട്രയാംഗിൾ സ്‌കൂൾ ഓഫ് ക്രിയേറ്റീവ് ആർട്‌സ് തൃപ്പൂണി ത്തറ ആർ.എൽ വി . മ്യൂസിക് ആൻ്റ് ഫൈനാർട്സ് ഗവ. കോളേജിൻ്റെ സഹകരണത്തോടെ നടത്തിയ ശിൽപ്പ നിർമ്മാണ പഠന ക്യാമ്പ് വേനലവധി ആസ്വദിക്കുന്ന കുഞ്ഞുങ്ങൾക്ക് പുത്തനനുഭവമായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാബു കീഴരിയൂർ എ.പി അസീസ് മാസ്റ്റർ, ഇ എം മനോജ്, ശ്രീനി , എന്നിവർ സംസാരിച്ചു. രഞ്ജിത്ത് പട്ടാണി പ്പാറ, താനിയ ഏറണാകുളം, വിസ്മയ കണ്ണൂർ, ദ്രുപ ദ സഞ്ജിവ് , അക്ഷര തളിപ്പറമ്പ് , ദിനേശ് നക്ഷത്ര , സായ് പ്രകാശ് എന്നിവർ ക്ലാസ്സെടുത്തു .

ദ്വിദിന ക്യാമ്പിൻ്റെ സമാപന യോഗം ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. മാലത്ത് സുരേഷ് മാസ്റ്റർ, പ്രകാശൻ കണ്ണോത്ത്, സി.എം കുഞ്ഞിമൊയ്തി , റഷീദ് പാലേരി, ടി. രമേശൻ , സി ടി വൽസൻ എന്നിവർ ആശംസ നേർന്നു. എം. എം രവീന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിച്ചു. കുട്ടികൾ തീർത്ത ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചു. സജീവ് കീഴരിയൂർ നന്ദിയും പറഞ്ഞു

















