സ്വാതന്ത്ര്യം തന്ന അമൃതം ക്വിസ് മത്സരം ശ്രദ്ധേയമായി.

On: August 16, 2026 3:04 PM
Follow Us:
പരസ്യം

കീഴരിയൂർ– സി.കെ.ജി സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ഇരുപതാമത് സ്വാതന്ത്ര്യം തന്നെ അമൃതം ക്വിസ് മത്സരം വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. ജില്ലാതല മത്സരമായി ഇരുപതാം വർഷത്തിൽ മാറ്റംവരുത്തിയപ്പോൾ ജില്ലയിലെ വിവിധ LP, UP, HS വിദ്യാലയങ്ങളിൽ നിന്നും മികച്ച വിദ്യാർത്ഥികളാണ് കീഴരിയൂരിലെ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ എത്തിയത്. LP വിഭാഗത്തിൽ മിത്ര രൂപേഷ് കൊല്ലം യു പി സ്ക്കൂൾ ഒന്നാം സ്ഥാനവും അഹൻ ദക്ഷ് കെ.ജി.എം എസ് യു പി സ്ക്കൂൾ കൊഴുക്കല്ലൂർ രണ്ടാം സ്ഥാനവും അദ്വിക്ക് ആർ കണ്ണോത്ത് യു.പി സ്ക്കൂൾ മൂന്നാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ മുഹമ്മദ് റസാൽ കണ്ണോത്ത് യു.പി സ്ക്കൂൾ ഒന്നാം സ്ഥാനവും ധ്യാൻ നിവേദ് തിരുവങ്ങൂർ ഹൈസ്ക്കൂൾ രണ്ടാം സ്ഥാനവും അനിരുദ്ധ് ജി.എച്ച് എസ് എസ് പന്തലായനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗൗതം എസ് നാരായണൻ വി.എച്ച് എസ് എസ് കൂത്താളി ഒന്നാം സ്ഥാനവും വേദവ്കൃഷ്ണ ജി.വി.എച്ച്.എസ് എസ് പയ്യോളി രണ്ടാം സ്ഥാനവും വരേണ്യ ആർ ജി എച്ച് എസ് എസ് നടുവണ്ണൂർ മൂന്നാം സ്ഥാനത്തിനും അർഹത നേടി. കീഴരിയൂരിലെ പൊതു കാര്യ പ്രസക്തരായ
പഴയന പി. രാജു , ഡോ.സി.എം രാജൻ ചാത്തോത്ത് മീത്തൽ , പഞ്ഞാട്ട് ഗോപാലൻ, പഞ്ഞാട്ട് ദാമോദരൻ. ചെട്ട്യാം തറേമ്മൽ സുശീല എന്നിവരുടെ പേരിലാണ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചത്.സാംസ്ക്കാരിക വേദിയുടെ മൊമന്റോവും വിജയികൾക്ക് നൽകി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ രജിത കടവത്ത് വളപ്പിൽ , ടി.ടി.രാമചന്ദ്രൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രശ്നോത്തരിയിലൂടെ ചരിത്രാവബോധം നൽകിയ അധ്യാപകരായ കെ.വി ശശികുമാർ , വി.കെ രമേശൻ , പി ശശികുമാർ പാലയ്ക്കൽ സാംസ്ക്കാരികവേദി ഭാരവാഹികളായ ജി.പി പ്രീജിത്ത്, രഷിത്ത് ലാൽ മന്ദിക്കണ്ടി, ടി.എം പ്രജേഷ് മനു എന്നിവർ പ്രസംഗിച്ചു. സ്വാതത്ര്യം തന്നെ അമ്യതം വിദ്യാർത്ഥികൾക്കായുള്ള പഞ്ചായത്ത് തല മത്സരം ഒക്ടോബർ 2 ന് നടക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!