കൊയിലാണ്ടി എം എൽ എ യായി ശ്രീ കെ പ്രവീൺ കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

On: May 21, 2026 9:51 PM
Follow Us:
പരസ്യം

കീഴരിയൂർ : കൊയിലാണ്ടി എം എൽ എ ആയി ശ്രീ കെ പ്രവീൺ കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തിൻ്റെ ജൻമദേശമായ കീഴരിയൂർ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലാണെങ്കിലും ആദ്യ കാലത്ത് കീഴരിയൂർ ഉൾപ്പെട്ട നിയമസഭ മണ്ഡലമായ കൊയിലാണ്ടിയിലാണ് ശ്രീ പ്രവീൺ കുമാർ വിജയശ്രീലാളിതനായത് . കഴിഞ്ഞ നിയമസഭയിൽ പേരാമ്പ്ര നിയ മസഭ മണ്ഡലം എം എൽ എ ടി .പി രാമകൃഷ്ണൻ കീഴരിയൂർ സ്വദേശി ആയിരുന്നു. ഈ നിയമ സഭയിലും കീഴരിയൂരിൻ്റെയും കൊയിലാണ്ടിയുടെയും ശബ്‌ദമായി ശ്രീ പ്രവീൺ കുമാറും ഉണ്ടാകും എന്നത് ചരിത്ര പരമായ അടയാളപ്പെടുത്തലും കീഴരിയൂരിനെ സംബ്ബന്ധിച്ച് അഭിമാനവുമാണ് . 20 വർഷത്തിലധികം ഇടതുപക്ഷം കൈവശം വച്ച നിയമസഭ മണ്ഡലമാണ് പ്രവീൺ കുമാർ തിരിച്ചു പിടിച്ചത്. ഭാര്യ ബിജില ( അധ്യാപിക, തിരുവങ്ങൂർ എച്ച് എസ് ) മകൻ ദേവദത്തൻ, ശ്രീ കെ. പ്രവീൺ കുമാറിന് ‘കീഴരിയൂർ വാർത്തകളുടെ’ ഭാവുകങ്ങൾ നേരുന്നു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!