ശാന്തിസദനം കനിവുൽസവത്തിന് തുടക്കമായി

On: May 22, 2026 8:45 AM
Follow Us:
പരസ്യം

തിക്കോടി:ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിദ്യാ സദനം എജ്യുകേഷനൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റിലി ഏബിൾഡും, അവരുടെ സമഗ്ര വികസനവും പുനരധിവാസവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസും (സിറാസ്) സംയുക്തമായി അതിരുകളില്ലാത്ത സ്നേഹത്തിന്റെ മൂന്ന് ദിനങ്ങൾ പ്രമേയവുമായി സംഘടിപ്പിക്കുന്ന ‘കനിവുത്സവത്തിന് തുടക്കമായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി.ശാന്തിപഥം എക്സ്പോ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസലും,വർണച്ചിറക് ക്യാൻവാസ് ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ വടക്കയിലും സിറാസ് ഹെൽപ് ഡസ്ക് ഉദ്ഘാടനം പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രിയും ഡോകുമെന്ററി പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശിൽപ തട്ടാരിയും നിർവ്വഹിച്ചു. യു.പി സിദ്ദീഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു.കെ ചന്ദ്രൻ,തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ,മൂടാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സജിന പിരിശത്തിൽ
തിക്കോടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വാസു മാസ്റ്റർ,സൗജത്ത് യു.കെ,സീമ ആയോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി. ഹബീബ് മസ്ഊദ് ആമുഖ ഭാഷണം നടത്തി.ശാന്തിസദനം പ്രിൻസിപ്പൽ മായ എസ് സ്വാഗതവും മാനേജർ പി.എം അബ്ദുൽ സലാം ഹാജി നന്ദിയും പറഞ്ഞു.

ശാന്തിസദനത്തിന്റെ ആദ്യകാല പ്രവർത്തകരേയും അഭ്യുദയകാംക്ഷികളേയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഹൃദയമുദ്ര പരിപാടി ബൈത്തുസ്സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. പി.വി.ഇബ്രാഹിം മാസ്റ്റർ അധ്യക്ഷനായി.


സി.ഹനീഫ മാസ്റ്റർ, ടി.പി അബ്ദുൽ അസീസ്,കെ.വി അൽത്താസ്,രാജൻ കൊളാവി,ബഷീർ മേലടി,പി.കെ സൈഫുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.കെ.കെ നാസർ സ്വാഗതവും എം.ടി ഹമീദ് നന്ദിയുയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!