കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാലത്തിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മെയ് 29) വൈകുന്നേരം 6:00 മണി മുതൽ പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾ വിവിധ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടും.
യാത്രക്കാർ താഴെ പറയുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:
കണ്ണൂർ ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങൾ: ബസുകൾ, ടാങ്കറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വടകര നാരായണ നഗറിൽ നിന്നും തിരിഞ്ഞ് ചാനിയംകടവ് – പേരാമ്പ്ര വഴി പോകേണ്ടതാണ്.
കണ്ണൂർ ഭാഗത്ത് നിന്നുള്ള ചെറിയ വാഹനങ്ങൾ: ഈ റൂട്ടിൽ വരുന്ന ചെറിയ വാഹനങ്ങൾ പയ്യോളിയിൽ നിന്ന് തിരിഞ്ഞ് മേപ്പയൂർ – പേരാമ്പ്ര വഴി യാത്ര ചെയ്യണം.
കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ: കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊയിലാണ്ടി ടൗൺ പൂർണ്ണമായും ഒഴിവാക്കി, ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി തിരിഞ്ഞുപോകേണ്ടതാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും, ട്രാഫിക് ക്രമീകരണങ്ങളുമായി മുഴുവൻ യാത്രക്കാരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.














