താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസ് & ആർട്സ് ഓണാഘോഷം

On: August 26, 2026 1:02 AM
Follow Us:
പരസ്യം

കീഴരിയൂരിലെ കോരപ്ര റോഡിലെ ആതിര ആർക്കേഡിൽ പ്രവർത്തിച്ചു വരുന്ന താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസ് & ആർട്സ് കീഴരിയൂരിൻ്റെ ഓണാഘോഷം വിനോദ് ആതിര ഉദ്‌ഘാടനം ചെയ്തു. ഡാൻസർ ആർഷ സ്വാഗതം പറഞ്ഞു. സി.എം കുഞ്ഞിമൊയ്തി , ലിനേഷ് ചെന്താര എന്നിവർ ഗാനാലാപനം നടത്തി. ആർഷ , ആര്യ അമയ, ആരാധ്യ എന്നിവരുടെ രംഗപൂജയോടെ കലാപരിപാടികൾക്ക് തുടക്കമായി . കൊച്ചു കലാകാരികളുടേയും മുതിർന്നവരുടേയും നൃത്തനൃത്യങ്ങൾ അരങ്ങേറി. വിവിധ ഓണക്കളികളും മൽസരങ്ങളും ഓണസദ്യയും ആയി എല്ലാവരും ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!