നടുവത്തൂർ യു.പി സ്‌കൂൾ കെട്ടി ടോദ്ഘാടന ഭാഗമായി നടന്ന അക്ഷര ശ്രീ ഫാത്തിമ തഹ്‌ലിയ എം എൽ എ ഉദ്ഘാടനം ചെയ്തു

On: May 26, 2026 9:45 AM
Follow Us:
പരസ്യം

കീഴരിയൂര്‍ : നൂറ്റി പതിനേഴ് വര്‍ഷം പിന്നിടുന്ന കീഴരിയൂരിലെ നടുവത്തൂര്‍ യുപി സ്‌കുളിന്റെ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള അക്ഷരശ്രീ ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. അക്ഷരശ്രീ പരിപാടിയിൽ വിയ്യൂര്‍ ശ്രീജിത്തിന്റെ മാന്ത്രിക പ്രകടനത്തില്‍ ഉദ്ഘാടനം ശ്രദ്ധേയമായി മാറി. . പഞ്ചായത്തംഗം പി.എം.അശോകന്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂളിലെ പൂര്‍വ അധ്യാപകരെയും മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ഗാന രചയിതാവ്‌ രമേശ്‌ കാവില്‍, രമേശന്‍ മനത്താനത്ത്‌,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുനിതാ ബാബു, പ്രധാനാധ്യാപിക പി.സെറീന. പഞ്ചായത്ത്‌ അംഗങ്ങളായ കുഞ്ഞബ്ദുല്ല തേറമ്പത്ത്‌, രാധാകൃഷ്ണന്‍ എടവന മീ ത്തല്‍, ടി.ടി.രാമചന്ദ്രന്‍, ദീപ്തി നമ്പരോട്ടില്‍, സ്റ്റാഫ്‌ സ്രെകട്ടറി സംഗീത്‌, സാബു കീഴരിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സാംസ്‌കാരിക സദസ്സില്‍ രജിത കടവത്ത്‌ വളപ്പില്‍ അധ്യ ക്ഷത വഹിച്ചു. മജിഷ്യന്‍ ശ്രീജിത്ത്‌ വിയ്യൂര്‍, നാടക രചയിതാവ്‌ ചന്ദ്രശേഖ രന്‍ തിക്കോടി, കവി മോഹനന്‍ നടുവത്തൂര്‍, രാമചന്ദ്രന്‍ കീഴരിയൂര്‍ എന്‍.എം.സുനില്‍, ചുക്കോ ത്ത്‌ ബാലന്‍ നായര്‍, ഐ.സജീ വന്‍, എം.എം.രവീന്ദ്രന്‍, ദീപക്‌ കൈപ്പാട്ട്, എംപിടിഎ പ്രസിഡന്റ്‌ എം.സൌദ, പിടിഎ വൈസ്‌ പ്രസിഡന്റ്‌ വി.സ്മിത, സ്റ്റാഫ്‌ പ്രതിനിധി പി.ഷിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ പൂര്‍വ വി ദ്യാര്‍ഥികളുടെ കലാപരിപാടികളും കാലമേ സാക്ഷി’ നാടകവും അരങ്ങേറി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!