കൊയിലണ്ടി നടുവത്തൂർ: ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ & കെ.ജി.-യിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഫാൻസി ഡ്രസ് മത്സരവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ”കമ്മ്യൂണിറ്റി ഹെൽപ്പേഴ്സ്” (Community Helpers) എന്നതായിരുന്നു ഫാൻസി ഡ്രസ് മത്സരത്തിന്റെ വിഷയം. കുട്ടികൾ വിവിധ സാമൂഹിക സേവകരുടെ വേഷങ്ങൾ അണിഞ്ഞ് വേദിയിലെത്തി. പ്രശസ്തരായ വ്യക്തികളായ റിട്ടയേർഡ് സബ് ഇൻസ്പെക്ടറും മോട്ടിവേഷണൽ സ്പീക്കറും നടനുമായ ശ്രീ. സാബു കീഴരിയൂർ, നടൻ ശ്രീ. ടി. എം. സുരേഷ് നടുവത്തൂർ എന്നിവർ ചടങ്ങിൽ വിധികർത്താക്കളായി പങ്കെടുത്തു. കുട്ടികൾക്ക് പുറമെ സ്കൂളിലെ അധ്യാപകരും കുട്ടികൾക്കായി നൃത്തച്ചുവടുകൾ അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾ! വിജയികളുടെ വിവരങ്ങൾ: പ്രീ-കെ.ജി. (Pre-KG): ഒന്നാം സ്ഥാനം: അഗ്നേയ സിയാര (Police) രണ്ടാം സ്ഥാനം: ആര്യൻദാസ് എസ്. (Army) മൂന്നാം സ്ഥാനം: കാർത്തികേയൻ (Army) കൺസൊലേഷൻ പ്രൈസ്: ലക്ഷ്മിപ്രിയ (Army) എൽ.കെ.ജി. (LKG): ഒന്നാം സ്ഥാനം: സാവന്ത് എം. ആർ. (Army) രണ്ടാം സ്ഥാനം: ശൗര്യ മഹേശ്വർ (Fire Fighter) മൂന്നാം സ്ഥാനം: ഐറിൻ എസ്. ജിധിൻ (Police) കൺസൊലേഷൻ പ്രൈസ്: നിർവി എം. (Nurse