നടുവത്തൂർ : 2026 – 27 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 30 31 നവംബർ 1 തിയ്യതികളിലായി നടത്തുന്ന ത്രിദിന ക്യാമ്പ് കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽ പാണ്ട്യാടത്ത് അധ്യക്ഷ സ്ഥാനം വഹിച്ചു. PTA പ്രസിഡന്റെ് ജമാൽ വി വി, PTA വൈസ് പ്രസിഡൻ്റ് സഫീറ കാര്യാത്ത്, ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് ജയജ, സ്‌കൂൾ ചെയർ പേഴ്സൺ റിയാ ഷെറിൻ, സ്റ്റാഫ് സെക്രട്ടറി സിന്ധു കെ കെ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഗൈഡ്സ് യൂണിറ്റ് ലീഡർ ഭാരതി ചടങ്ങിൽ നന്ദിയും പറഞ്ഞു. ഗൈസ്‌സ് ക്യാപ്റ്റൻ ശിൽപ സി, ഷാജി ഐ, അനുഷ എ, സിന്ധു വി കെ, സ്മിത പി, രാജേഷ് കിഴക്കേ മലോൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


















