കർഷകർക്ക് സുവർണ്ണാവസരം: കാർഷിക യന്ത്രങ്ങൾക്ക് 40% മുതൽ 50% വരെ സബ്‌സിഡി; അപേക്ഷകൾ ക്ഷണിച്ചു

On: July 9, 2026 7:40 AM
Follow Us:
പരസ്യം

​തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ’ (SMAM) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2026-27 വർഷത്തെ പദ്ധതിയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മണി മുതൽ സ്വീകരിച്ചു തുടങ്ങി.​പ്രധാന ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ:​വ്യക്തിഗത കർഷകർക്ക്: കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്കരണ-മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കുള്ള യന്ത്രങ്ങൾ എന്നിവയ്ക്ക് 40% മുതൽ 50% വരെ സബ്‌സിഡി ലഭിക്കും.​കസ്റ്റം ഹയറിംഗ് സെന്ററുകൾ: കാർഷിക കൂട്ടായ്മകൾ, സ്വയം സഹായ സംഘങ്ങൾ, കർഷക ഉൽപാദക സംഘടനകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.​ഫാം മെഷിനറി ബാങ്കുകൾ: ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് പരമാവധി 24 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.​പ്രത്യേക ആനുകൂല്യം: വനാവകാശത്തിന്റെ പരിധിയിൽ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കൾക്ക് 90% വരെ ആനുകൂല്യം ലഭിക്കുന്നതാണ്.​സബ്‌സിഡി ലഭിക്കുന്ന പ്രധാന യന്ത്രങ്ങൾ:​പവർ ടില്ലർ, ട്രാക്ടർ, ബ്രഷ് കട്ടർ, പമ്പ് സെറ്റ്, പവർ സ്പ്രേയർ, നാപ്സാക്ക് പവർ സ്പ്രേയർ, ബാറ്ററി സ്പ്രേയർ, വീൽബാരോ, ഡ്രയർ, ചാഫ് കട്ടർ, വാട്ടർ പമ്പ്, ചെയിൻസോ, റീപ്പർ, എർത്ത് ഓഗർ, കീടനാശിനി സ്പ്രേയർ, അലുമിനിയം ലാഡർ, പോർട്ടബിൾ പവർ സ്പ്രേയർ, റോക്കിംഗ് സ്പ്രേയർ, തെങ്ങ് കയറ്റ യന്ത്രം, ലാഡർ തോട്ടി തുടങ്ങിയ നിരവധി ആധുനിക ഉപകരണങ്ങൾ ഈ പദ്ധതിയിലൂടെ സബ്‌സിഡിയോടു കൂടി സ്വന്തമാക്കാം.​പ്രത്യേക വ്യവസ്ഥകളും തെരഞ്ഞെടുപ്പും:​വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലാണെങ്കിൽ, Agrimachinery Portal-ലെ ‘ഓൺലൈൻ ലോട്ടറി മോഡ്യൂൾ’ (Online Lottery Module) മുഖേന സുതാര്യമായ രീതിയിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.​10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച് മൂലധന സബ്‌സിഡി മാതൃകയിലായിരിക്കും നടപ്പിലാക്കുക.​അർഹരായ കർഷകരും കൂട്ടായ്മകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!