തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രീയ വിവേചനം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.UDF അഗങ്ങൾ യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

On: September 3, 2026 4:13 PM
Follow Us:
പരസ്യം

കീഴരിയൂർ- സി.ഐ.ടി.യു സമരപ്പന്തലിൽ വെച്ച് അപേക്ഷ തയ്യാറാക്കി നൽകിയവർക്ക് തൊഴിൽ നൽകാൻ മസ്റ്ററോൾ തയ്യാറാക്കിയ കീഴരിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർകക്കതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണ സമിതി നിരാകരിച്ചതിൽ പ്രതിഷേധിച്ച് UDF അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയിലാണ് പ്രതിഷേധത്തിനിടയാക്കിയ സംഭവം നടന്നത്, പന്ത്രണ്ടാം വാർഡിലെ തൊഴിലാളികൾ രണ്ട് മാസത്തിനു മുമ്പേ തൊഴിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പതിനെട്ടാം തിയ്യതി പഞ്ചായത്താഫീസിനു മുന്നിൽ സി.ഐ.ടി.യു നടത്തിയ സമരത്തിൽ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തൊഴിലാളികളെ പന്ത്രണ്ടാം വാർഡിൽ തൊഴിലെടുക്കാൻ ക്രമവിരുദ്ധമായി അനുമതി നൽകിയ നടപടി നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അവർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് UDF അംഗങ്ങളായ പാറക്കീൽ അശോകൻ ,രജിത കടവത്ത് വളപ്പിൽ , കുഞ്ഞബ്ദുള്ള തേറമ്പത്ത്, റൈഹാനത്ത് വല്ലൊടിക്കുനിയിൽ, ടി.ടി. രാമചന്ദ്രൻ എന്നിവർ യോഗത്തിൽ അടിയന്തര ചർച്ചയ്ക്ക് നോട്ടീസ് നൽകിയത്. കത്ത് ചർച്ചയ്ക്കെടുത്തെങ്കിലും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡണ്ട് ഉൾപ്പെടെ സി.പി.എം മെമ്പർമാർ സ്വീകരിച്ചത്.രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്നതിന് ഉദ്യേഗസ്ഥൻമാർക്കൊപ്പം കൂട്ടുനിൽക്കുന്ന ഭരണകക്ഷി അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളോട് വഞ്ചനയാണ് കാണിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടിലുയരുമെന്നും UDF അംഗങ്ങൾ വ്യക്തമാക്കി. പഞ്ചായത്താഫീസിനു മുന്നിലെ പ്രതിഷേധ ജാഥയ്ക്ക് ശേഷം നടന്ന വിശദീകരണ യോഗത്തിൽ പാറക്കിൽ അശോകൻ അധ്യക്ഷത വഹിച്ചു.ടി.കുഞ്ഞബ്ദുള്ള, രജിത കെ.വി. റൈഹാനത്ത് വല്ലൊടിക്കുനിയിൽ, ടി.ടി. രാമചന്ദ്രൻ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!