അദ്ധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി വള്ളത്തോൾ ഗ്രന്ഥാലയം ഗുരുവന്ദനം പരിപാടി നടത്തി.

On: September 6, 2026 1:04 AM
Follow Us:
പരസ്യം

കീഴരിയൂർ: അദ്ധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം ഗുരുവന്ദനം പരിപാടി നടത്തി. നടുവത്തൂർ യു.പി സ്‌കൂളിലെ കെ.സുഷമ ടീച്ചറെ പൂർവ്വ വിദ്യാർത്ഥിയും ഗ്രന്ഥശാല പ്രസിഡണ്ടുമായ വിനോദ് ആതിര പൊന്നാടയണിയിച്ച് ആദരിച്ചു. കീഴരിയൂർ വെസ്റ്റ് മാപ്പിള സ്‌കൂളിലെ അദ്ധ്യാപികയായ കെ. എം. കമല ടീച്ചറെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി.കെ മുഹമ്മദ് ആദരിച്ചു. ഗ്രന്ഥാലയം ജോയിൻ്റ് സെക്രട്ടറി വി.പി. സദാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. എം. സുരേഷ്, സി.കെ. ബാലകൃഷ്ണൻ, ബി.ഡെലീഷ്, ശശിനമ്പ്രോട്ടിൽ, ലിനേഷ് വി.പി, റയീസ് കുഴുമ്പിൽ, സഫീറ വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ടി. പി. അബു നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!